ശ്രീനാരായണഗുരുദേവൻ, സന്യസ്ഥഗൃഹസ്ഥ ശിഷ്യന്മാർ, ഗുരുദേവനും ശിഷ്യന്മാരും പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളുംമഠങ്ങളും, ഗുരുദേവൻ ഉപയോഗിച്ച് വിവിധ ശയ്യോപകരണങ്ങൾ തുടങ്ങി ഗുരുദേവനുമായി ബന്ധപ്പെട്ട ഫോട്ടോകൾ, ശിവഗിരി സന്ദർശിച്ച മഹത്തുക്കളുടെ ഫോട്ടോകൾ, അപൂർവ രേഖകൾ എന്നിവ ഉൾപ്പെടുത്തി ശിവഗിരി മഠത്തിൽ നിന്നും ഒരു സമ്പൂർണ ആൽബം പ്രസിദ്ധീകരിക്കുന്നു.
ഈ ഉദ്യമത്തിലേക്ക് ആവശ്യമായ ഫോട്ടോകളും, രേഖകളും കൈവശമുള്ളവർ താഴെക്കാണുന്ന വിലാസത്തിലോ,
Email Id യിലോ അയച്ചു നൽകണമെന്ന് ശ്രീ നാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് അറിയിച്ചു.
ചിത്രങ്ങൾ അയക്കേണ്ട വിലാസം sivagirialbum@gmail.com
The President
Sree Narayana Dharma Sangham Trust
Sivagiri Mutt, Varkala
Varkala -695141