*തട്ടത്ത് മലയിൽ വാഹനാപകടത്തിൽ കോളേജ് അദ്ധ്യാപന് പരുക്ക്*

കിളിമാനൂർ തട്ടത്തമലയിൽ മണലേത്തുപച്ചയിൽ  ബൈക്കും കാറും കൂട്ടിയിടിച്ച് കോളേജ് അദ്ധ്യാപകന് പരുക്ക്.ആയുർ മാർത്തോമ കോളേജിൽ അദ്ധ്യാപകനായ
വെള്ളല്ലൂർ സ്വദേശി അജേഷിനാണ്  പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

കോളേജിലേക്ക് പോകുന്നതിനിടയിൽ  അജേഷ് സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ കൂട്ടിയിടിയ്ക്കുകയായിരുന്നു . സാരമായി പരുക്കേറ്റ അജേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേയും പ്രവേശിപ്പിച്ചു.