പോലീസ് വാഹനം എറിഞ്ഞുതകർത്ത കേസിൽ അറസ്റ്റിൽ

  പേട്ട വില്ലേജിൽ മുട്ടത്തറ വാർഡിൽ വള്ളക്കടവ് പതിനാൽകാർമണ്ഡപം പള്ളത്തു വീട്ടിൽ നിന്നും കരകുളം വില്ലേജിൽ കായ്പാടി കുമ്മിപ്പള്ളി സുമയ്യ മൻസിലിൽ വാടകയ്ക്ക് താമസം മൂജീബ് റഹ്മാൻ മകൻ അബു താഹിർ (26) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വെളുപ്പിനു ഒരു മണിയോടുകൂടി കമ്മിപള്ളി ഭാഗത്ത് ഒരാൾ ബഹളമൂണ്ടാക്കുന്നു എന്ന വിവരത്തെ തുടർന്ന  പോലീസ്  കൺട്രോൾ റൂം വാഹനവും സ്റ്റേഷൻ വാഹനവും സ്ഥലത്തെത്തുകയും പോലീസ് വാഹനങ്ങൾ കണ്ടതോടെ ബഹളമുണ്ടാക്കിക്കൊണ്ടിരുന്ന  ആൾ പോലീസ് ഉദ്ദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും സമീപത്തു കിടന്ന കരിങ്കൽ ചീളുകളെടുത്ത് പോലീസ്  കൺട്രോൾ റൂം വാഹനത്തിൻ്റെ മൂൻവശം ഗ്ലാസ് എറിഞ്ഞ് തകർക്കുകയും പോലീസ് ഉദ്ദ്യോഗസ്ഥനായ ബാദുഷാമോനെ കല്ലെറിഞ്ഞ്  പരിക്കേൽപ്പിച്ചതിനുമാണ് ഇയാൾ  പിടിയിലായത്. പൊതുമുതൽ നശിപ്പിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.  വഞ്ചിയൂർ, പേരൂർക്കട, വലിയതുറ, അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ പ്രേമ,എ എസ് ഐ ഗോപകുമാർ, പോലീസുകാരായ ബാദുഷാമോൻ, രതീഷ്, ഒബിൻ റോബിൻസൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു