എംവിഡി പിഴ പണമടയ്കൽ വിഭാഗത്തിൽ ക്ലിക്ക് ചെയ്താൽ ഏറർ എന്നാണ് എഴുതി കാണിക്കുക. എന്നാൽ തൊട്ടുമുകളിലുള്ള ഫാൻസി ചോയ്സ് നമ്പർ റിസർവേഷൻ വിഭാഗത്തിൽ ഒരു പ്രശ്നവുമില്ലാതാനും. പിഴ അടക്കാൻ ശ്രമിച്ച് അവശനായി ഒടുവിൽ എംവിഡിയിലേക്ക് വിളിച്ചാലോ, മോസില്ല ഫയർഫോക്സ് പഴയ വേർഷനിൽ കിട്ടും എന്നാണ് പറയുക.മാൽവെയർ,വൈറസ് ആക്രമണം വ്യാപകമായ ഇക്കാലത്ത് ദിവസവും വെബ് ബ്രൗസറുകൾ അപ്ഡേറ്റ് ചെയ്യേണ്ടപ്പോൾ പഴയ വേർഷൻ ശ്രമിക്കുക എന്ന് പറയുന്നത് കേട്ട് പലരും ഞെട്ടിയിരിക്കുകയാണ്.പിന്നെ ഒന്നു അക്ഷയയിൽ ചെല്ലുക എന്നാണ് പറയുന്നത്. അവിടെ ചെന്നാലും മോസില്ല ഫയർഫോക്സ് പഴയ വേർഷൻ പലയിടത്തും ഉപയോഗിക്കുന്നില്ല.പലരും ചാർജ് മെമ്മോയിലെ ഇമെയിൽ വിലാസത്തിൽ തങ്ങളുടെ അവസ്ഥ എഴുതി അറിയിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുകയാണ്.