വർക്കല : മണിക്കൂറുകളുടെ വ്യത്യാസത്തിൽ വാപ്പയും മകനും മരിച്ചു. നടയറക്കോണത്ത് വീട്ടിൽ ഷംസുദീൻ(85), മകൻ അൽസമീർ(47) എന്നിവരാണ് മരിച്ചത്. വൃക്കരോഗബാധിതനായിരുന്ന അൽസമീർ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് മരിച്ചത്. അൽസമീറിന്റെ കബറടക്കത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ രാത്രി എട്ടേമുക്കാലോടെ വാപ്പ ഷംസുദീനും മരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കിടപ്പിലായിരുന്നു ഷംസുദീൻ.
ഷംസുദീന്റെ ഭാര്യ: പരേതയായ നദീറാബീവി. മറ്റുമക്കൾ: നാസർ, ഷാഹിദ, പരേതനായ നസീർ, സക്കീർ, തജുമ, നിസാർ, ഷീബ, അൻസാർ. മരുമക്കൾ: നാസർ, ഫൗസിയ, നിസാമ, ഷംസിയ, ഷംസുദീൻ, മഞ്ജു, അബൂബക്കർ, ഷൈന, സഫി. മരിച്ച അൽസമീറിന്റെ ഭാര്യ ഷൈന. മക്കൾ: അൻസാന, അനസ്. ഇരുവരുടെയും കബറടക്കം നടയറ പള്ളി കബർസ്ഥാനിൽ നടന്നു