തെക്ക് കിഴക്ക് ബംഗാൾ ഉൽകടലിൽ രൂപപെട്ട ചക്രവാത ചുഴി ഇന്നെലെ ന്യൂന മർദ്ദമായി മാറിയതിനാൽ ന്യൂന മർദ്ദത്തിന് ചുറ്റും അന്ധമാൻ ദ്വീപ് മുതൽ തമിഴ് നാട് തീരം വരെ മേഘകൂട്ടങ്ങൾ കാണപ്പെടുന്നുണ്ട്. ഇത് വരും ദിവസങ്ങളിൽ തമിഴ് നാട്-ആന്ധ്രാ തീരത്തേക്ക് അടുക്കുന്ന വിശകലനം ആണുള്ളത്, കരയോട് അടുക്കുമ്പോൾ സിസ്റ്റം കാറ്റിന്റെ വേഗത കുറയാനാണ് സാധ്യത. ഇതോടെ തമിഴ് നാട്ടിൽ ശക്തമായ മഴയ്ക്ക് വഴിയൊരുങ്ങിയേക്കും, തുടർന്നുള്ള ദിവസങ്ങളിൽ കർണാടക മുതൽ കോമറിന് ഏരിയ വരെ സജീവമായ ന്യൂന മർദ്ദ പാത്തി രൂപപെടുന്നതിനാൽ 6 തിയ്യതിക്ക് ശേഷം കേരളം - കർണാടക -തമിഴ് നാട് -ആന്ധ്രാ തീരങ്ങളിൽ നേരിയ മഴ മുതൽ ഒറ്റപെട്ട ശക്തമായ മഴ ഇടിയോട് കൂടെ ലഭിക്കാൻ സാധ്യത കൂടുതലാണ്. തെക്ക് -മധ്യ കേരളത്തിൽ മലയാരങ്ങളെ കേന്ദ്രീകരിച്ചു കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചിരുന്നു എന്നാൽ 6 തിയ്യതി മുതൽ മേഘ രൂപീകരണത്തിന്റെ തോതനുസരിച്ചു മഴ കൂടുതൽ പ്രദേശങ്ങളിൽ ലഭിക്കാൻ നിലവിൽ സാധ്യത . ന്യൂന മർദ്ദത്തിന്റെ ദിശയും മറ്റും പരിഗണിച്ചു ഇടി മേഘങ്ങളുടെ സാന്നിധ്യം കാരണം പ്രാദേശികമായ നിലക്ക് വൈകുന്നേരങ്ങളിൽ വേഗത ഏറിയ കാറ്റിനും ഇടിമിന്നലും പ്രതീക്ഷിക്കേണ്ടതുണ്ട്.
കൂടുതൽ അപ്ഡേഷനുകളിൽ അറിയാം..
02/03/2022- (Weather Man Palakkad)
Satellite image credited By IMD