ഷൂട്ടൗട്ടിൽ വീണു ബ്ലാസ്റ്റേഴ്സ്, ഐഎസ്എൽ കിരീടം ഹൈദരാബാദിന്

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം  ഹൈദരാബാദിന്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു. മൂന്നാം തവണയാണ് ഫൈനലിൽ ബ്ലാസ്റ്റേഴ്സ് തോൽക്കുന്നത്. 90 മിനിറ്റ് അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. കളിയുടെ എക്സ്ട്രാ ടൈമിലും  ഇരു ടീമുകളും സമനില പാലിച്ചു. തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടത്.

മലയാളി താരം കെ.പി. രാഹുലാണ് കളിയിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യം ഗോൾ നേടിയത്. തുടർന്ന് ഹൈദരാബാദിനായി ടവേര ഗോൾ മടക്കി.

മത്സരത്തിന്റെ ആദ്യ പകുതി 0–0 സ്കോറിൽ അവസാനിച്ചിരുന്നു. പലവട്ടം ഗോളിനരികെ എത്തി മോഹിപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ ഗോൾ മാത്രം അകന്നു നിന്നു. ആദ്യ പകുതി അവസാനിക്കാറായതോടെ ഇരമ്പിയാർത്ത ഹൈദരാബാദിനും സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ് പിഴച്ചു.