കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട 2005ലെ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ അവസാനിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതോടെ ഒഴിവാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതോടെയാണ് മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പെടുത്തിയ ദുരന്തനിവാരണ നിയമത്തിലെ നിബന്ധനകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച നിലവിലെ ഉത്തരവിന്റെ കാലാവധി കഴിഞ്ഞാല്‍ പിന്നീടൊരു ഉത്തരവ് ഇറക്കില്ലെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. ഫെബ്രുവരി 25ന് ഇറക്കിയ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 31 വരെയാണ്. വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് കത്തും കേന്ദ്രം അയച്ചിട്ടുണ്ട്. മാസ്‌ക് ഉപയോഗം സംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം തുടര്‍ന്നും പാലിക്കണമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്