കഴക്കൂട്ടം ആക്കുളം ബൈപ്പാസ്സ് ചുവരിൽ ആർട്ടീരിയ പദ്ധതി പ്രകാരം അഞ്ചുതെങ്ങ് സമരം / അഞ്ചുതെങ്ങ് കലാപത്തെ ആസ്പതമാക്കി വരച്ച ചുവർചിത്രം തിരുത്തലുകൾ ഇല്ലാതെ വീണ്ടും പുനർജനിയ്ക്കുന്നു.
വിവാദങ്ങളെ തുടർന്ന് നിരവധി തവണ തിരുത്തപ്പെട്ട അഞ്ചുതെങ്ങ് കലാപം ആസ്പതമാക്കിയുള്ള ചരിത്ര ചുവർ ചിത്ര രചനയാണ് അഞ്ചുതെങ്ങിൽ തിരുത്തലുകളില്ലാതെ പുനർജനിയ്ക്കുന്നത്.
അഞ്ചുതെങ്ങ് സെന്റ് ജോസ്ഫ് സ്കൂളിലെ
50 മീറ്ററോളം നീളത്തിലുള്ള മതിലിലാണ് അഞ്ചുതെങ്ങ് കലാപത്തിന്റെ ചരിത്ര സ്മരണകളുണർത്തുന്ന ചുവർ ചിത്രം വീണ്ടും പുനർജനിയ്ച്ചത്. അഞ്ചുതെങ്ങ് ഇടവക വികാരി ഫാദർ ലൂസിയാൻ തോമസിന്റെയും പാരിശ് കൗൺസിലിന്റെയും സംയുക്ത തീരുമാനത്തോടെയാണ് ചരിത്ര ചിത്രം വരച്ചത്.
അഞ്ചുതെങ്ങ് കലാപത്തിന്റെ 300 വാർഷികത്തിന്റെ ഭാഗമായി കഴക്കൂട്ടം ആക്കുളം ബൈപാസിലാണ് ആർട്ടീരിയ യുടെ നേതൃത്വത്തിൽ 2021
സെപ്റ്റംബർ 19 ന് ചരിത്ര ചുവർ ചിത്രം രചിയ്ച്ചത്. എന്നാൽ ചിത്രം വ്യാപക ചർച്ചയായതോടെ ചിത്രത്തിന്റെ തലവാചകത്തിലെ അഞ്ചുതെങ്ങ് സമരം / പ്രതിരോധം എന്ന തലക്കെട്ട് തിരുത്തി ആറ്റിങ്ങൽ കലാപമാക്കി മാറ്റണമെന്ന ആവിശ്യവുമായി ആറ്റിങ്ങൽ നഗരസഭ രംഗത്തുവന്നു. ഇതോടെയാണ് ചിത്രം വിവാദങ്ങളിലേയ്ക്ക് നീങ്ങിയത്.
തുടർന്ന് ആറ്റിങ്ങൽ നഗരസഭ പ്രതിനിധികൾ ഒന്നടങ്കം പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇടപെടലുകൾ ശക്തമായതോടെ ആർട്ടീരിയാ അധികൃതർ തലവാചകം ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അഞ്ചുതെങ്ങ് സമരം / പ്രതിരോധം എന്ന തലക്കെട്ട് വീണ്ടും ചുമരിൽ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയും പ്രമേയം പാസ്സാക്കുകയും മുഖ്യമന്ത്രിക്കും ടൂറിസം വകുപ്പ് മന്ത്രിക്കുമുൾപ്പെടെ മെമ്മോറാണ്ടം നൽകുവാനും തീരുമാനമെഎടുക്കുകയും ചെയ്തു. വിവാദം കടുത്തതോടെ സെപ്റ്റംബർ 23 ന് ചിത്രത്തിന്റെ അടിക്കുറിപ്പിൽ ആറ്റിങ്ങൽ കലാപം മെന്നും ഉൾപ്പെടുത്തുകയും ചെയ്തു.
എന്നാൽ വീണ്ടും വിവാദംത്തിലേക്ക് നീങ്ങിയതോടെ
മന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെടുകയും കഴിഞ്ഞ സെപ്റ്റംബർ 24 ന് ചിത്രത്തിൽ നിന്ന് ഇരു സ്ഥലങ്ങളുടെ പേരുകൾ ഉൾപ്പെടുന്ന തലക്കെട്ടുകൾ നീക്കം ചെയുകയും ചെയ്യുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുതെങ്ങ് കലാപം തിരുത്തലുകളും കൂട്ടിച്ചേർക്കലുകളുമില്ലാതെ അഞ്ചുതെങ്ങിൽ പുനസ്ഥാപിയ്ക്കാൻ സ്കൂൾ മാനേജ്മെന്റ് തീരുമാനമെടുത്തത്.
മാർച്ച് 19 ന് ചുവർ ചിത്രത്തിന്റെ ഔദ്യോഗിക ഉൽഘാടന ചടങ്ങുകൾ സംഘടിപ്പിക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ചടങ്ങിൽ രൂപതാ, ഇടവക പ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യം ഉണ്ടാകുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.