മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് ധനസഹായം വിതരണം ചെയ്തു.

വർക്കല:  മത്സ്യത്തൊഴിലാളി ബോർഡിൽ നിന്നും മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കായി അനുവദിച്ച ധനസഹായം അഡ്വക്കേറ്റ് വി ജോയ് എംഎൽഎ വിതരണം ചെയ്തു.6 പേർക്ക് 15,000 രൂപ വീതമാണ് ധനസഹായം അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സുനിൽ ,വൈസ് പ്രസിഡൻറ് നാസിമുദ്ദീൻ, ഗ്രാമപഞ്ചായത്തംഗം കെബീർ,സജിത,ബിന്ദു,ഫിഷറീസ് ഓഫീസർ രജനീഷ് തുടങ്ങിയവർ പങ്കെടുത്തു