വർക്കല ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് മരണപ്പെട്ട വിഷ്ണുവിന്റെ സ്മരണാർത്ഥം ചാരിറ്റബിൾ ട്രസ്റ്റ്‌ രൂപീകരിച്ചു.

അഞ്ചുതെങ്ങ് കായിക്കര പുളിത്തിട്ട വീട്ടിൽ വിഷ്ണു (26) സ്മരണാർത്ഥമാണ് 
ചാരിറ്റബിൾ ട്രസ്റ്റ്‌ രൂപീകരിച്ചത്.

വർക്കല മരക്കടമുക്കിനു സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണ് 2021 ജനുവരി 13 നായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

ചാരിറ്റബിൾ സൊസൈറ്റിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ തിരഞ്ഞെടുത്ത നിർദ്ധന  കുടുംബങ്ങളിലെ രോഗികൾക്ക് സഹായ ധനവും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.

ട്രെസ്റ്റ് മുഖ്യ രക്ഷധികാരി നെൽസൻ ഐസക്  സഹായ വിതരണപരിപാടി ഉൽഘാഠനം ചെയ്തു. ചടങ്ങിൽ വിജു, അനസ്, മനു, സുബിൻ, രാജ്, ശരത്, രോഷ്‌മ, തുഷാര, സജിൻ തുടങ്ങിയവർ നേതൃത്വം നൽകി.