യുദ്ധത്തെ തുടർന്ന് നിരവധി പ്രതിസന്ധികൾ നേരിട്ട് നാട്ടിലെത്തിയ സഹോദരിമാരെ വീട്ടിലെത്തി ആശ്വസിപ്പിച്ചു മുൻ എംഎൽഎ അഡ്വ ബി.സത്യൻ.

കിളിമാനൂർ: ഉക്രൈൻ നാഷണൽ പിരഗോവ് മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റി യിൽ നിന്നും എം.ബി.ബി.എസ് മൂന്നാം വർഷ വിദ്യാർത്ഥി അനുശ്രി ആർ എസിനെയും ഒന്നാം വർഷ വിദ്യാർത്ഥി ഐശ്വര്യ ആർ.എസിനെയും ഇന്നലെ കിളിമാനൂർ പാപ്പാല കാനാറയിലുള്ള വസതിയിലെത്തി ആശ്വസിപ്പിച്ചു ആറ്റിങ്ങൽ മുൻ എംഎൽഎ അഡ്വ ബി.സത്യൻ. സ്ക്കൂൾ കാലഘട്ടം മുതൽ കലാ-കായിക രംഗത്ത് മികവ് തെളിയിച്ചിട്ടുള്ള കുട്ടികളാണ് അനുശ്രീയും ഐശ്വര്യയും. കെഎസ്ഇബിയിൽ നിന്നും വിരമിച്ച രാജുവിൻ്റെയും, നഗരൂർ പിഎച്ച്സി യിലെ നേഴ്സിംഗ് ഓഫീസർ ഷീലയുടെയും മക്കളാണ്.കുട്ടികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസുമായും നോർക്കയുടെ തിരുവനന്തപുരം,ഡൽഹി ഓഫീസുമായും അഡ്വ ബി.സത്യൻ ബന്ധപ്പെട്ടിരുന്നു.തുടർപഠനം ഉക്രൈനിൽ തന്നെ നടത്തണമെന്നും യുദ്ധം കഴിഞ്ഞാൽ തിരികെ പോകണമെന്നും കുട്ടികൾ അറിയിച്ചു.വിദ്യാർത്ഥികളുടെ ആഗ്രഹം ആകുന്ന സഹായങ്ങൾ സർക്കാർ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് അഡ്വ ബി.സത്യൻ ഉറപ്പ് നൽകി.തുടർന്നും പഠനം തുടരാൻ ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.രാജേന്ദ്രൻ, സി.പി.എം കാനാറ ബ്രാഞ്ച് സെക്രട്ടറി ഹക്കീം, കെഎസ്ഇബി ഉദ്യോഹസ്ഥനും സിഐടിയു ഭാരവാഹിയുമായ സത്യരാജ് എന്നിവരും സത്യന് ഒപ്പമുണ്ടായിരുന്നു.