യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ.സുമി, മരിയുപോൾ,ഹാർകീവ്,കീവ് എന്നീ നാലു നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്. പരിമിതമായ തോതിലെങ്കിലും വെടിനിർത്തൽ ഈ നാല് നഗരങ്ങളിലും നടപ്പിലാകും എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് വെടിനിർത്തൽ തുടങ്ങും.
അതേസമയം യുക്രൈനിൽ ബാക്കിയുള്ള ഇന്ത്യക്കാരെ രക്ഷിക്കാൻ ഊർജിത ശ്രമം നടക്കുകയാണ്. ഹങ്കറിയിലും പോളണ്ടിലും ഒരുക്കങ്ങൾ പൂർത്തിയായി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യൻ പ്രസിഡണ്ട്, യുക്രൈൻ പ്രസിഡണ്ട് എന്നിവരുമായി ഫോണിൽ സംസാരിക്കും. രക്ഷാദൗത്യം പ്രധാന ചർച്ച ആകുമെന്നാണ് റിപ്പോർട്ട്