നഗരൂരിൽ കോൺഗ്രസ്‌ അംഗങ്ങൾ പഞ്ചായത്ത്‌ കമ്മിറ്റി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി പഞ്ചായത്ത്‌ പടിക്കൽ ധർണ നടത്തി.

#നഗരൂർ  പോരിയാട്ട് മല ലൈസൻസ് പുതുക്കി നൽകുന്നതിനും കക്ഷിരാഷ്ട്രീയം നോക്കി കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനുമെതിരെ കോൺഗ്രസ്‌ അംഗങ്ങൾ പഞ്ചായത്ത്‌ കമ്മിറ്റി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി പഞ്ചായത്ത്‌ പടിക്കൽ ധർണ നടത്തി. നഗരൂർ ഗ്രാമപഞ്ചായത്തിൽ 28/02/2022 ന്‌ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പൊരിയോട്ട്‌ മല ലൈസൻസ് പുതുക്കി നൽകുന്നത് സംബന്ധിച്ച് പരിസര
വാസികളിൽ നിന്നും നിരവധി പരാതികൾ നിലനിൽക്കുകയും ലൈസൻസ് പുതുക്കാൻ നൽകിയ അപേക്ഷയിൽ ക്രമക്കേട് ഉണ്ടായിരുന്നിട്ടും ലൈസൻസ് പുതുക്കി നൽകുന്നതിനോട് പഞ്ചായത്ത് ഭരണസമിതിക്ക് ഉള്ള അനുകൂല നിലപാടിനോടും അതി രൂക്ഷമായ കുടിവെളളക്ഷാമം നേരിടുന്ന ഈ സമയത്ത് കക്ഷി രാഷ്ട്രീയം നോക്കി കോൺഗ്രസിന്റെ മെമ്പർമാരുള്ള വാർഡുകളിൽ പ്രോജക്ട്ന് തുക വകയിരുത്താത്തിലും പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ നൽകാത്തതിലും പ്രതിഷേധിച്ച് പഞ്ചായത്ത് മെമ്പർമാരായ  ലാലി ജയകുമാർ (കോൺഗ്രസ്‌ പാർലിമെന്റ്റി പാർട്ടിലീഡർ) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ കുമാരി. അനശ്വരി. പി. ബി, മറ്റ് വാർഡ് മെമ്പർമാരായ 
ശ്രീ. സുരേഷ്കുമാർ
ശ്രീമതി.ഉഷ
ശ്രീമതി.സിന്ധു രാജീവ്
ശ്രീമതി. അർച്ചന സഞ്ജു എന്നിവർ വിയോജനകുറിപ്പ് നൽകി പഞ്ചായത്ത്‌ കമ്മിറ്റി ബഹിഷ്കരിച്ച്‌ ഇറങ്ങിപോയി. പഞ്ചായത്ത്‌ പടിക്കൽ ധർണ നടത്തി.