വൈദ്യുത വാഹനങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായും എനര്‍ജി മാനേജ്മെന്റ് സെന്റര്‍, ഇ-മൊബിലിറ്റി, ഇലക്ടിക്ക് വെഹിക്കിള്‍ ചാര്‍ജിംഗ് ഇന്‍ഫ്രാസ്മക്ട്ചര്‍ എന്നിവയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായിയും രൂപപ്പെടുത്തിയ സംവിധാനമാണ് “ഗോ ഇലക്ട്രിക് ക്യാമ്പയിന്‍”.
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കോണ്‍വെര്‍ജെന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡും (സി.ഇ.എസ്.എല്‍) ചേര്‍ന്നാണ് ഈ പദ്ധതി നടത്തുന്നത്.
“ഗോ ഇലക്ട്രിക്” ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ വാങ്ങുവാനുള്ള സൌകര്യം സജ്ജമാക്കിയിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് 23,100 രൂപ മുതല്‍ 43,500 രൂപ വരെ സബ്സിഡി കൂടാതെ വിപണി വിലയേക്കാള്‍ 3000 രൂപ വരെ വിലയില്‍ കുറവ് ലഭിക്കുന്നു.
👉🏻ഈ പദ്ധതി പ്രകാരം പൊതു ജനങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇലക്ടിക് 2 വീലറുകള്‍ വാങ്ങുവാന്‍ സാധിക്കും.
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി, രാജ്യവ്യാപകമായി ടെന്‍ഡര്‍ ക്ഷണിച്ച് 6 വാഹന നിര്‍മ്മാതാക്കളെ എംപാനല്‍ ചെയ്തിട്ടുണ്ട്.
മേല്ലറഞ്ഞ വാഹന നിര്‍മ്മാതാക്കളുടെ ഇലക്ട്രിക് 2 വീലറുകള്‍ www.MyEV.org.in എന്ന വെബ് സൈറ്റില്‍ നിന്നും കൂടാതെ MyEV മൊബൈല്‍ ആപ്പ് (ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ്സ്റ്റോറിലും ലഭ്യമാണ്) വഴിയും ബുക്ക് ചെയ്യാനുമുള്ള സാകര്യം ഒരുക്കിയിട്ടുണ്ട്.
നിര്‍മ്മാതാക്കളുടെ ഡീലര്‍മാര്‍ മുഖേനയാണ് വാഹനം വിതരണം നടത്തുന്നത്.
ഈ സംവിധാനത്തിലൂടെ വാങ്ങുന്ന ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് 23,100 രൂപ മുതല്‍ 43,500 രൂപ വരെ കേന്ദ്ര സര്‍ക്കാരിന്റെ നല്‍കുന്ന ഫെയിം 2 സബ്സിഡി ലഭിക്കുന്നു. കൂടാതെ വിപണി വിലയേക്കാള്‍ 3000 രൂപ വരെ വിലയില്‍ കുറവ് ലഭിക്കുന്നു.