ആറ്റിങ്ങൽ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആലംകോട് - മീരാൻകടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ആലംകോട് മുതൽ തൊട്ടിക്കല്ലു ജംഗ്ഷൻ വരെയുള്ള ഗതാഗതം താത്ക്കാലികമായി നിർത്തി വയ്ക്കു കയാണ്.പൂർണ്ണ തോതിൽ പ്രവൃത്തി ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പോകണ്ടി വരുന്നത്. 03.03.2022 വ്യാഴം മുതലാണ് ക്രമീകരണം.
ആറ്റിങ്ങലിൽ നിന്നും മണനാക്കിലേക്കും തിരിച്ചും പോകേണ്ട വലിയ വാഹനങ്ങൾ കൊല്ലമ്പുഴ വഴിയോ മണമ്പൂർ എൻ.എച്ച് ആഴാംകോണംവഴിയോ പോകേണ്ടതാണ്.
ചെറിയ വാഹനങ്ങൾക്ക് ഇതു കൂടാതെ ചാത്തൻപറ - പറങ്കിമാംവിള മണമ്പൂര് റോഡ് വഴിയും പോകാവുന്നതാണ്.
ആംബുലൻസ്, ഫയർ ഫോഴ്സ് എന്നീ എമർജൻസി വാഹനങ്ങൾക്ക് മാത്രം ആലംകോട് - മണനാക്ക് റോഡിൽ ഗതാഗതം അനുവദിക്കുന്നതാണ്. ഗതാഗത ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണം എന്ന് ഒ.എസ്. അംബിക എം.എൽ.എ പത്രക്കുറിപ്പിൽ അറിയിച്ചു.