മത്സ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകി അഞ്ചുതെങ്ങ് പഞ്ചായത്ത്‌ ബഡ്ജറ്റെന്ന് ഭരണസമിതി.

▪️വിത്തുതേങ്ങ ഉദ്പാദിപ്പിച്ച് വിതരണം , ▪️ഹോളോ ബ്രിക്സ് ഇന്റർലോക്ക് നിർമ്മാണ യൂണിറ്റ് ,
▪️ചാണകം ഉണക്കി പാക്കറ്റിലാക്കി വിൽപ്പന യൂണിറ്റ് ,
▪️ഹ്യുമിഡിറ്റിയിൽ നിന്ന് കൂടി വള്ളം നിർമ്മിച്ച് കുടുംബശ്രീ വഴി വിൽപ്പന തുടങ്ങിയവയാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്ന പുതിയ പദ്ധതികൾ

മത്സ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടും , സേവന പശ്ചാത്തല മേഖലകളിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾക്കായി തുക വകയിരുത്തിക്കൊണ്ടുള്ളതും തൊഴിൽ സാദ്ധ്യതയും പഞ്ചായത്തിന്റെ തനത് വരുമാനവും വർദ്ധിപ്പിക്കുന്ന ബജറ്റാണ് 2022-23 വർഷത്തേക്കായി തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അടുത്ത സാമ്പത്തിക വർഷം തന്നെ പൂർണ്ണമായും പൂർത്തിയാകുന്ന തരത്തിലുള്ള വ്യത്യസ്തങ്ങളായ പദ്ധതികളാണ് വിവിധ മേഖലകളിലായി വിഭാവനം ചെയ്തിട്ടുള്ളത് . സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന പദ്ധതിപ്പണം പൂർണ്ണമായും വിനിയോഗിക്കപ്പെടുന്നതിന് ഇതിലൂടെ ലക്ഷ്യമിടുന്നു .

അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾ , ഭിന്നശേഷിയുള്ള വ്യക്തികൾ , വൃദ്ധർ , നിരാലംബരായ രോഗികൾ , കുട്ടികൾ , സ്ത്രീകൾ , സ്ത്രീ കൂട്ടായ്മകൾ എന്നിങ്ങനെ കൈത്താങ് ആവശ്യമായവരും പ്രത്യേക പരിഗണന അർഹിക്കുന്നവരുമായ സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും ഉചിതമായ രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും , തുക വകയിരുത്തുകയും ചെയ്തു.

വിത്തുതേങ്ങ ഉദ്പാദിപ്പിച്ച് വിതരണം , ഹോളോ ബ്രിക്സ് ഇന്റർലോക്ക് നിർമ്മാണ യൂണിറ്റ് , ചാണകം ഉണക്കി പാക്കറ്റിലാക്കി വിൽപ്പന യൂണിറ്റ് , ഹ്യുമിഡിറ്റിയിൽ നിന്ന് കൂടി വള്ളം നിർമ്മിച്ച് കുടുംബശ്രീ വഴി വിൽപ്പന തുടങ്ങിയവ പഞ്ചായത്ത് വിഭാവനം ചെയ്യുന്ന പുതിയ പദ്ധതികളാണ് . വയോജനങ്ങൾക്കും കുട്ടികൾക്കും കൂടുതൽ സേവനവും സുരക്ഷിതവും നൽകുന്നതിനായി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു . അതിന്റെ ഭാഗമായി വയോജന സൗഹൃദ പഞ്ചായത്ത്‌ ആയും ബാലസൗഹൃദ പഞ്ചായത്തായും പ്രഖ്യാപിച്ചു.

വരും വർഷങ്ങളിലും 100 ശതമാനം നികുതിപിരിവ് നേട്ടം കൈവരിക്കാനാകുകയും , 100 ശതമാനം പദ്ധതിപ്പണം ചിലവഴിക്കാനാകുകയും ചെയ്താൽ മികച്ച പഞ്ചായത്തായി മാറാൻ സാധിക്കും. ഒന്നിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ഗുണമേന്മക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐ . എസ് . ഒ 9001-2015 സർട്ടിഫിക്കേഷനും പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. വാർഷിക പദ്ധതി അന്തിമമായിട്ടില്ലാത്തതിനാൽ , മുൻവർഷത്തെ അതേ വകയിരുത്തലുകളും പദ്ധതി നിർദ്ദേശങ്ങളുമാണ് ഈ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ലൈജു അറിയിച്ചു