ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്.പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് രാജ്യത്ത് ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചത്. ഇന്നലെ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയും കൂട്ടിയിരുന്നു.

യുക്രെെനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്രാ എണ്ണ വില ബാരലിന് 130 ഡോളര്‍ വരെ എത്തിയിരുന്നു. ഈ സാഹചര്യത്തിലും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ലെങ്കിലും ഈ മാസം 22 മുതല്‍ വീണ്ടും ഇന്ധന വില വ‍‍ര്‍ധിപ്പിക്കുകയായിരുന്നു.