ആലംകോട് പള്ളിമുക്കിൽ ഒന്നാം വർഷ എം.സി.എ വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഒന്നാം വർഷ എം.സി.എ വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലംകോട് , പള്ളിമുക്ക് സിയ മനസിലിൽ സുൽഫീക്കർ ഷംന ദമ്പതികളുടെ മകൾ ആൻസി (23) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച മൂന്ന് മണിയോടു കൂടി കിടപ്പുമുറിയിൽ അൻസിയെ തൂങ്ങിയ നിലയിൽ മാതാവ് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അൻസിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാവർ കോട് സി.എച്ച്.എം.എം കോളേജിലെ ഒന്നാം വർഷ എം.സി.എ വിദ്യാർത്ഥിനിയാണ് മരിച്ച അൻസി. പിതാവ് സുൽഫിക്കർ തിരുവനപുരം എക്സൈസ് ജോയിൻ്റ് കമ്മീഷണറായി സേവനമനുഷ്ടിക്കുകയാണ്. സഹോദരി തൻസി . മൃത്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നഗരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു .

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)