കോതമംഗലം:ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിലഞ്ഞി പാറക്കല്‍ അനൂപ് (44) ആണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ ഇലക്‌ട്രോണിക്സ് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനൂപ്. തിങ്കളാഴ്ച്ച പാലക്കാട്ടേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അനൂപ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ കോതമംഗലത്ത് എത്തിയ അനൂപ് സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു.
ശമ്പളവും ആനൂകൂല്യങ്ങളും ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നറിയിച്ച് ലോഡ്ജിലെ ചിത്രങ്ങള്‍ കമ്ബനി അധികൃതര്‍ക്ക് അനൂപ് അയച്ചു. അതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. ബുധനാഴ്ച്ച കോതമംഗലം താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം നടത്തും.