കല്ലമ്പലം: ആശുപത്രിയുടെ ഭാഗമായ മെഡിക്കൽ സ്റ്റോറിൽ കവർച്ച. കല്ലമ്പലം ജംഗ്ഷനിൽ വർക്കല റോഡിൽ പ്രവർത്തിക്കുന്ന റോയൽ ക്ലിനിക്കിൻ്റെ മെഡിക്കൽ സ്റ്റോറിൽ ആണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് ആണ് സംഭവം. രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്. ഇതിൻ്റെ ദൃശ്യങ്ങൾ ആശുപത്രിയുടെ സി.സി.ടി.വിയിൽ പതിഞ്ഞു. മെഡിക്കൽ സ്റ്റോർ കുത്തി തുറന്ന് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂവായിരം രൂപയും മരുന്നുകളും സിറിഞ്ച് ഉൾപെടെയുള്ള മറ്റു സാധനങ്ങളും മോഷ്ടാക്കൾ കവർന്നു. മെഡിക്കൽ സ്റ്റോറിൽ നിന്നും സാധനങ്ങൾ വാരി കൊണ്ട് പോകുന്നത് ശ്രദ്ധയിൽപെട്ട വ്യക്തി സംശയം തോന്നി പോലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാല് പോലീസ് സ്ഥലത്ത് എത്തും മുൻപ് പ്രതികൾ രക്ഷപെട്ടു. ഹോസ്പിറ്റൽ ഉടമ ഡോ. സമീറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.