പാലോട് കുറുപുഴയിൽ ഭാര്യ ഭർത്താവിനെ ഇഷ്ടിക കൊണ്ട് തലക്ക് അടിച്ചു കൊന്നു. കുറപുഴ ആദിത്യ ഭവനിൽ ഷിജുവാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 11.30 മണിയോടെയാണ് കൊലപാതകം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ഷിജുവിൻ്റെ ഭാര്യ സൗമ്യയെ [34] പൊലീസ് അറസ്റ്റ് ചെയ്തു. ഷിജുവിന് അന്യ സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയ രോഗമാമാണ് കൊലപാകത്തിന് കാരണം എന്നാണ് പൊലീസ് നൽകുന്ന വിവരം. വീട്ടിന്റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിൻ്റെ തലയിൽ സിമൻ്റ് ഇഷ്ടിക കൊണ്ട് ഇടിയക്കുകയാ യാന്നുന്നു. ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമണം. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ അവിടെ ഉപേക്ഷിച്ച് സൗമ്യ കുട്ടികളേയും കൂട്ടി ഉത്സവം കാണാൻ ക്ഷേത്രത്തിലേക്ക് പോയി. തിരികെ വന്ന ശേഷം കുട്ടികളാണ് പിതാവിനെ മരിച്ച് കിടക്കുന്നത് കാണുന്നത് .തുടർന്നാണ് സംഭവം പുറത്ത് അറിയുന്നത് .ഗൾഫിലായിരുന്ന ഷിജു ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്. പതിനാലും, പത്തും എട്ടും വയസുള്ള മക്കല്ലം ഇവർക്കുണ്ട്.