സ്വര്‍ണ വിലയില്‍ കുതിപ്പ്

ഇന്നലെ പവന്‍ വില 320 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 880 രൂപ.

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. മുംബൈ ഓഹരി വിപണി ഇന്നലെ എണ്ണൂറോളം പോയിന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലുണ്ടായ നഷ്ടം 252 പോയിന്റ്.

മൂലധന വിപണി അനിശ്ചിതത്വം പ്രകടിപ്പിക്കുന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ത്തിലേക്കു തിരിയുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്