ക്രിമിനൽ കേസ് നിലവിലുണ്ടെന്ന കാരണത്താൽ പാസ്പോർട്ട് എടുത്തിട്ടുള്ള വ്യക്തിയെ വിദേശ യാത്ര ചെയ്യുന്നതിൽ നിന്നും തടയുന്നതിൽ സാങ്ഗത്യം ഇല്ല.
പാസ്പോർട്ട് നിയമം സെക്ഷൻ 6(2)(f) പ്രകാരം ക്രിമിനൽ കേസ് നിലവിലുള്ള ഒരു വ്യക്തിക്ക് പാസ്പോർട്ട് ലഭിക്കുന്നതിൽ തടസ്സമുണ്ട്. എന്നാൽ ക്രിമിനൽ കേസ് കോടതിയിൽ നിലവിലുണ്ടെന്ന കാരണത്താൽ ടി വ്യക്തിക്ക് വിദേശ യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കുവാൻ മതിയായ Provision പാസ്പോർട്ട് നിയമത്തിലില്ല.
പാസ്പോർട്ട് നിയമം സെക്ഷൻ 10 പ്രകാരം ക്രിമിനൽ കേസിൽ നിലവിലുള്ള ഒരു വ്യക്തിയുടെ പാസ്പോർട്ട്, ബന്ധപ്പെട്ട അധികാരിക്ക് പിടിച്ചെടുക്കാനുമുള്ള അധികാരവുമുണ്ട്.
ക്രിമിനൽ കേസിൽ അകപ്പെട്ട ഒരു വ്യക്തിക്ക് ജാമ്യം ലഭിക്കുമ്പോൾ, ജാമ്യ നടപടികളുടെ വ്യവസ്ഥയായി രാജ്യം വിട്ടു പോകുവാൻ പാടില്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ മാത്രമെ ജാമ്യ വ്യവസ്ഥകളിൽ അയവ് ആവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ട കോടതിയെ സമീപിക്കേണ്ടതായിട്ടുള്ളൂ.
ടി വിഷയത്തിൽ സമാനമായ ഉത്തരവ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 317(1) പ്രകാരം പ്രതി കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കി നിറുത്തുവാനുള്ള അധികാരം മജിസ്‌ട്രേറ്റിനുണ്ട്.