*കലയും സംസ്കാരവും പുതു തലമുറക്ക് പകരാൻ സർഗ്ഗ കൈരളി*

 :സമഗ്ര ശിക്ഷാ കേരളം, കിളിമാനൂർ ബി.ആർ.സിയുടെ ആഭി മുഖ്യത്തിൽ സർഗ്ഗകൈരളി കലാസാംസ്കാരിക പരിപാടി  എസ് എൻ ഓഡിറ്റോറിയത്തിൽ വച്ച്സംഘടിപ്പിച്ചു. ഓരോ നാടിന്റെയും സംസ്കാരം വിളിച്ചോതുന്ന നിരവധി കലാപരിപാടികളുണ്ട്, അവയുടെ സാംസ്കാരിക പൈതൃകം കുട്ടി കൾക്ക് തിരിച്ചറിയുന്നതിനുള്ള വേദിയായി മാറി ക്യാമ്പ് . കലാ രൂപങ്ങളുടെ ചരിത്രം, സംസ്കാരം മറ്റ് സവിശേഷതകൾ എന്നിവ പരിയപ്പെടാനും ഈ പരിപാടിയിലൂടെ കഴിഞ്ഞു. കാക്കാരിശി നാടകം, വിൽപ്പാട്ട് എന്നിവയുടെ അവതരണം കുട്ടിൾക്ക് പുതുമനിറഞ്ഞതായി മാറി. ഫ്യൂഷൻ പ്രോഗ്രാം എല്ലാവരും നന്നായി ആസ്വദിച്ചു. ഉപജില്ലയില വിവധ സ്കൂളുകളിൽ നിന്നായി  തിരഞ്ഞെടുക്കപ്പെട്ട അറുപത് കുട്ടികൾക്കാണ് സർഗ്ഗ കൈരളി പ്രോഗ്രാം മിൽ പങ്കെടുക്കാനായത്. പ്രോഗ്രാം റിക്കോർഡ് ചെയ്ത് മറ്റു കുട്ടികക്കും ലഭ്യമാക്കാൻ ബി ആർ സി ലക്ഷ്യമിടുന്നു. കിളിമാനൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  റ്റി ആർ  ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ  മോഹൻകുമാർ ആധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള ജില്ല പ്രൊജക്റ്റ് കോ- ഓർഡിനേറ്റർ എൻ രത്നകുമാർ ,ജില്ല പ്രോഗ്രാം കോർഡിനേറ്റർ ബി, ശ്രീകുമാരൻ, കിളിമാനൂർ ബി പി സി സാബു വി ആർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി എസ് പ്രദീപ്, മുൻ ബി പി സി എം എസ് സുരേഷ് ബാബു, കാക്കാരിശ്ശി നാടകാചാര്യൻ പരപ്പിൽ കറുമ്പൻ, ഫ്യൂഷൻ കലാകാരൻ കല്ലറ ഷിജു, വിൽപ്പാട്ട് കലാകാരൻ പോത്തൻകോട് അനിൽ തുടങ്ങിയവർ സംസാരിച്ചു.. ബി പി സി സാബു വി ആർ സ്വാഗതവും സർഗ്ഗ കൈരളി പ്രോഗ്രാം കോ ഓർഡിനേറ്റർ ബി ഷാനവാസ് നന്ദിയും പറഞ്ഞു.