വില്ലേജ്തല ജനകീയ സമിതി"..

പൊതുജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഭൂമി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായ് രൂപീകരിക്കപ്പെട്ട  സംവിധാനമാണ് വില്ലേജ്തല "ജനകീയ സമിതി"

എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ച വില്ലേജ് തല ജനകീയ സമിതിയുടെ യോഗം ചേരണം. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ലാന്‍ഡ് റവന്യു കമ്മീഷണര്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്കിയതിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ്തല ജനകീയ സമിതികള്‍ പുനര്‍രൂപീകരിച്ചിട്ടുള്ളത്.

ഓരോ വില്ലേജിന്റെയും പരിധിയില്‍ വരുന്ന നിയമസഭാംഗമോ അവരുടെ പ്രതിനിധിയോ അംഗമായിരിക്കും. കൂടാതെ, ഗ്രാമ പഞ്ചായത്ത് മേഖലയിലാണെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാമേഖലയിലാണെങ്കില്‍ നഗരസഭാ ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ പരിധിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ എന്നിവര്‍ അംഗങ്ങളാവും. ഇവര്‍ക്കൊപ്പം വില്ലേജ് പരിധിയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വില്ലേജിന്റെ ചാര്‍ജ് ഓഫീസറായ ഡപ്യൂട്ടി തഹസീല്‍ദാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പ്രതിനിധി, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു വനിതാ അംഗം, ഒരു പട്ടികജാതി, പട്ടികവര്‍ഗ പ്രതിനിധി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

നിലവിൽ വില്ലേജ് ഓഫീസര്‍ കണ്‍വീനറായി ജനകീയ സമിതി പുനര്‍ രൂപീകരിക്കാൻ ഉത്തരവ് ആയിട്ടുണ്ട്.