നിശ്ചിതസമയത്തിനുള്ളിൽ ഗുണമേന്മയോടെ പണി പൂർത്തിയാക്കുന്ന കരാറുകാർക്ക് കരാർ തുകയുടെ നിശ്ചിത ശതമാനം ബോണസ് നല്‍കാന്‍ തീരുമാനിച്ച കാര്യം കരാറുകാരുടെ സംഘടനകളെ അറിയിച്ചു. തങ്ങളുടെ ജോലി കൃത്യമായി നിർവഹിക്കുന്നവര്‍ക്ക് ഇത് വലിയ ഊർജ്ജമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
കരാറുകാരുടെ വിവിധസംഘടനകളുമായി തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന യോഗത്തില്‍ വകുപ്പ് എടുത്ത തീരുമാനങ്ങള്‍ അവരെ അറിയിക്കുകയായിരുന്നു.
പൊതുമരാമത്ത് പ്രവൃത്തികളില്‍ പുതിയ നിർമ്മാണ രീതികൾ ഏർപ്പെടുത്താനുള്ള തീരുമാനത്തെ സംബന്ധിച്ച് യോഗത്തെ അറിയിച്ചു. കരാറുകാർ സന്തോഷത്തോടെയാണ് ഇതിനെ സ്വാഗതം ചെയ്തത്. പുതിയ സാങ്കേതികവിദ്യ സംബന്ധിച്ച് കരാറുകാർക്ക് പരിശീലനം നൽകുന്നതിന് പിഡബ്ല്യുഡിയുടെ കീഴിലുള്ള കെ.എച്ച്.ആർ.ഐ യെ ചുമതലപ്പെടുത്തിയ കാര്യവും കരാറുകാരെ അറിയിച്ചു. നിലവിൽ ഉദ്യോഗസ്ഥർക്കും എൻജിനീയർമാർക്കുമാണ് മേഖലാ തലത്തിൽ ഇത്തരം പരിശീലനങ്ങൾ നൽകുന്നത്. കരാറുകാര്‍ക്കും പരിശീലനം നല്‍കുന്നതോടെ പ്രവൃത്തികളില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#നമുക്കൊരുവഴിയുണ്ടാക്കാം