വർക്കല പാളയംകുന്നിന് സമീപമുള്ള സ്കൂളിനടുത്ത് വച്ച് പതിനൊന്നു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമം ചെയ്ത പ്രതി പിടിയിൽ.
ഇടവ വെറ്റക്കട കുഞ്ഞികഴികം വീട്ടിൽ ബഷീർ മകൻ ഹസൻ കുട്ടി ആണ് പോലീസ് പിടിയിലായത്. അതിജീവിത സ്ഥിരമായി വരുന്ന ബസ്സിൽ പിന്തുടർന്ന് വന്ന പ്രതി പാളയംകുന്നിൽ ഇറങ്ങുകയും മിഠായിയും മറ്റും വാങ്ങിക്കൊടുത്തു അതിജീവിതയെ ലൈംഗിക അതിക്രമം ചെയ്യുകയാണ് ഉണ്ടായത്.വൈകുന്നേരവും ബസ് സ്റ്റോപ്പിൽ നിൽക്കണം എന്ന് ആവിശ്യപ്പെടുകയും ചെയ്തു. പ്രതിയെക്കുറിച്ച് യാതൊരു തുമ്പും ലഭിക്കാതിരുന്ന കേസിൽ വർക്കല ഡി വൈ എസ് പി നീയാസിന്റ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ഇരവിപുരത്തുനിന്നാണ് ഈ പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.ചെയ്തു.അയിരൂർ പോലീസ് ഇൻസ്‌പെക്ടർ ശ്രീജേഷ്,എസ് ഐ സജീവ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടന്നത്.
.കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.