കേരളാ ബിവറേജസ് കോർപറേഷന്റെ പേരിൽ നിയമന തട്ടിപ്പ്.

ഉദ്യോഗാർത്ഥികൾക്ക് , ബിവറേജസ് കോർപ്പറേഷനിൽ ഓഫീസ്  അറ്റൻഡന്റ്  നിയമനം  ത്വരിതപ്പെടുത്തി തരാമെന്ന വ്യാജ വാഗ്ദാനം നൽകി പണം തട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കൂടുതൽ പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമിക്കാമെന്ന്  വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചും തട്ടിപ്പ് നടത്തുന്ന വിവരം ലഭിച്ചിട്ടുള്ളതായി ബീവറേജസ് കോർപ്പറേഷൻ അധികൃതർ അറിയിച്ചിട്ടുണ്ട്.

പി. എസ്. സി. റാങ്ക് പട്ടികയിൽ നിന്ന് മാത്രമാണ്  കോർപ്പറേഷനിൽ നിയമനങ്ങൾ നടത്തുന്നത്. മറ്റുള്ള വ്യാജ വാർത്തകളിലും തട്ടിപ്പുകളിലും പെടാതിരിക്കാൻ ഉദ്യോഗർത്ഥികൾ ശ്രദ്ധിക്കുക.
#keralapolice