മുദാക്കൽ: മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കി. ഇതിന്റെ ഭാഗമായി അർഹരായ കുട്ടികൾക്ക് ഫർണിച്ചറുകൾ വിതരണംചെയ്തു. ആനൂപ്പാറ ഇടയ്ക്കോട് എൽപി സ്കൂളിൽ വച്ച് നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു നിർവഹിച്ചു. എസ്എംസി ചെയർമാൻ അനീഷ് അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജയകുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ബിജു, മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ അധ്യാപിക ബിന്ദു പരിപാടിക്ക് നന്ദിയും അറിയിച്ചു.