ദേശീയപാതയിൽ കോരാണി പതിനെട്ടാം മൈൽ രേവതി ഓഡിറ്റോറിയത്തിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ മരിച്ചു.

ദേശീയപാതയിൽ കോരാണി പതിനെട്ടാം മൈൽ രേവതി ഓഡിറ്റോറിയത്തിനു സമീപം  ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരേ ദിശയിൽ വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ബൈക്കും ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. എതിർദിശയിൽ വന്ന ജീപ്പ് ബൈക്കുമായി കൂട്ടിയിടിച്ചതായും പറയപ്പെടുന്നു. ലോറിക്കടിയിൽ കുടുങ്ങിയ ബൈക്കുമായി 10 മീറ്ററോളം  മുന്നോട്ടുനീങ്ങിയ ശേഷമാണ് ലോറി നിർത്തുന്നത്. ഇതിനിടെ പെട്രോൾ ടാങ്ക് പൊട്ടിയ ബൈക്ക് തീപിടിച്ചു. ആറ്റിങ്ങൽ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീപിടിച്ച വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്തു. ബൈക്ക് പൂർണമായും കത്തിനശിച്ചു.