*മുഖ്യമന്ത്രിയുടെ വസതിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലിട്ടു പോലീസറിഞ്ഞത് കല്ലിട്ട ശേഷം*

*ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്*
*യുവ മോർച്ച പ്രവർത്തകർ ക്ലിഫ് ഹൗസ് മതിൽ ചാടി കടന്ന് സർവേ കല്ലുകൾ സ്ഥാപിക്കുന്നു*
തിരുവനന്തപുരം: കെ-റെയില്‍ വിരുദ്ധ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കല്ലിട്ടു. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റെ മതില്‍ ചാടി കടന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി കല്ലിട്ടത്. എന്നാല്‍ കല്ലിട്ട ശേഷമാണ് പോലീസ് ഇക്കാര്യം അറിഞ്ഞത് എന്നതാണ് ശ്രേദ്ധേയം.

ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കെ -റെയിലിനായി തിരുവനന്തപുരത്ത്‌ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്ന് ഇടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ പ്രതിഷേധം.

ഉച്ചയക്ക് പന്ത്രണ്ടരയോടെയാണ് പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിന്റെ മതില്‍ ചാടി കടന്ന് കല്ലുകള്‍ സ്ഥാപിച്ചത്. ചിറയിന്‍കീഴ് താലൂക്കില്‍ നിന്ന് പിഴുതെടുത്ത കല്ലുകളാണ് ക്ലിഫ്ഹൗസില്‍ സ്ഥാപിച്ചതെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിഴുതെടുക്കുന്ന കല്ലുകള്‍ വരും ദിവസങ്ങളില്‍ മന്ത്രിമാരുടെ വീടുകളിലും സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു