സംസ്ഥാന വ്യാപകമായി സില്‍വര്‍ലൈന്‍ സര്‍വേ നിര്‍ത്തിവച്ചിട്ടില്ലെന്ന് കെ–റയിൽ. സര്‍വേ നടത്തുന്ന ഏജന്‍സികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കിയിട്ടുണ്ടെന്നും കെ റയിൽ വ്യക്തമാക്കി. അതേസമയം, എറണാകുളം ജില്ലയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു. പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ നടപടികള്‍ തുടരാനാകൂവെന്ന് സര്‍വേ നടത്തുന്ന ഏജന്‍സി അറിയിച്ചു. പ്രതിഷേധക്കാര്‍ ഉപകരണങ്ങള്‍ കേടുവരുത്തുന്നു. വനിതാജീവനക്കാര്‍ക്കുനേരെയും കയ്യേറ്റമുണ്ടാകുന്ന സാഹചര്യമാണെന്നും ഏജന്‍സി. അതിനിടെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍വേയ്ക്ക് സമയം നീട്ടിചോദിക്കാന്‍ സര്‍വേ ഏജന്‍സിയായ കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസ് നീക്കം തുടങ്ങി.