കെ ടി സി ടി എഡ്യൂ ഫെയർ ഉദ്ഘാടനം കുട്ടികൾക്ക് കൗതുകമായി.

 കല്ലമ്പലം:കെ ടി സി ടി എച്ച് എസ് എസ്, കോവിഡിന് ശേഷമുള്ള വിദ്യാലയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുക,,കുട്ടികളിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ താല്പര്യം ഉണർത്തുക, എന്നീ ലക്ഷ്യങ്ങളോടെയാണ്  കെ ടി സി ടി എച്ച് എസ് എസ് എഡ്യൂ ഫെയർ 2 കെ 22 എന്ന പേരിൽ ഒരു ശാസ്ത്രോത്സവം സംഘടിപ്പിച്ചത്. എൽപി യു പി, എച്ച് എസ് തലങ്ങളിലായി ആയിരത്തി ഇരുനൂറോളം കുട്ടികളാണ് ശാസ്ത്രോത്സവത്തിൽ പങ്കെടുത്തത്. ശാസ്ത്രോത്സവത്തിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത്, കെ ടി സിടി ഹയർ സെക്കൻഡറിസ്കൂളിലെ റോബോർട് 'സഫി ' ആണ്. ശാസ്ത്രം വാനോളം,  ശാസ്ത്രം സമാധാനത്തിനായി എന്നീ സന്ദേശങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് ശാസ്ത്രത്തിന്റെ പ്രതീകമായ സഫി സമാധാനത്തിന്റെ പ്രതീകമായി വെള്ള ബലൂണുകൾ പറ ത്തിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. റോബോട്ട് കുട്ടികൾക്കൊപ്പം ചുവട് വെച്ചതും അവരോട് സംവദിച്ചതും കുട്ടികൾക്ക് കൗതുകമായി. ഉദ്ഘാടന ചടങ്ങിൽ  സീനിയൽ പ്രിൻസിപ്പൽ എസ്. സഞ്ജീവ് അധ്യക്ഷതവഹിച്ചു. സ്കൂൾ ചെയർമാൻ എ നഹാസ്, കൺവീനർ യു അബ്ദുൽ കലാം, എച്ച് എസ് പ്രിൻസിപ്പൽഎം. എൻ. മീര എന്നിവർ ആശംസകൾ നൽകി.ഗിരിജ രാമചന്ദ്രൻ, ബി. ആർ. ബിന്ദു, റെജിന എം. എ, ദിവ്യ. എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.