വർക്കല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.

വർക്കല:വർക്കല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.ഒരേസമയം 10പേർക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കും.അധികം താമസിയാതെ മൂന്ന് ഷിഫ്റ്റുകളിൽ ഒരുദിവസം 30 പേർക്ക് ഡയാലിസിസ് ചെയ്യാൻ കഴിയുന്ന നിലയിൽ വികസിപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ബി.പി.എൽ കാർഡ് ഉടമകൾക്ക് 450 രൂപയും എ.പി.എൽ കാർഡുകാർക്ക് 650 രൂപയുമാണ് ആശുപത്രി വികസനസമിതി തീരുമാനിച്ചിട്ടുളളത്. നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി സ്ഥിരം സമിതി അദ്ധ്യക്ഷരായ നിതിൻനായർ, സി.അജയകുമാർ, വിജി, സജിനിമൻസാർ, ബീവിജാൻ, കൗൺസിലർമാരായ അഡ്വ.അനിൽകുമാർ, പി.എം.ബഷീർ, ആശുപത്രി സൂപ്രണ്ട് ബിജു നെൽസൺ എന്നിവർ സംസാരിച്ചു. ഡോ.സുനിൽമോഹൻ നന്ദിപറഞ്ഞു.