അഞ്ചുതെങ്ങിൽ ഭീതിവിതച്ചുകൊണ്ട് ടിപ്പർ ലോറിക ചീറിപ്പായുന്നു. സ്കൂൾ സമയങ്ങളിൽ ഉൾപ്പെടെയാണ് നിരത്തുകളിലൂടെ ടിപ്പർ , ടോറസ് ലോറികൾ ചീറിപ്പായുന്നത്.
അഞ്ചുതെങ്ങിലും സമീപ പഞ്ചായത്തുകളിലെയും പ്രധാനനിരത്തുകളിലൂടെ അപകട ഭീഷണി ഉയർത്തി സ്കൂൾ സമയങ്ങളിലുൾപ്പെടെ ടിപ്പർ ലോറികൾ ചീറിപായുമ്പോഴും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല.
സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സഞ്ചാരത്തിന് നിയന്ത്രണമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മണൽ, ചെമ്മണ്ണ്, തുടങ്ങിയ വിവിധ സാമഗ്രികളുടെ ലോഡുകളാണ് ദിനം പ്രതി യാതൊരു സമയക്രമങ്ങളും വേഗത നിയന്ത്രണങ്ങളും പാലിയ്ക്കാതെ ഇതുവഴി കടന്നുപോകുന്നത്. അധികൃതരുടെ കണ്ണിൽപ്പെടാതിരിക്കാനായാണ് തീരദേശ റോഡുകളെ ഇത്തരക്കാർ കൂടുതലായും ആശ്രയിക്കുന്നതെന്നാണ് സൂചന.
വീതികുറഞ്ഞ ഗ്രാമീണ റോഡുകളിലൂടെ ചീറിപായുന്ന ലോറികൾ പലപ്പോഴും അപകടം സൃഷ്ടിക്കുന്നുണ്ട് . കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കുമാണ് കൂടുതൽ ഭീഷണി ഉയർത്തുത് . അധികൃതർ സ്വീകരിക്കുന്ന മൃദു സമീപനമാണ് ഇത്തരം പ്രവർത്തികൾക്കു ചുക്കാൻ പിടിക്കു മാഫിയയ്ക്കു വളമാകുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.
സ്കൂളുകൾ തുറതോടെ വിദ്യാർഥികളും അപകട ഭീഷണി നേരിടുകയാണ് . സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സഞ്ചാരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഇതിനോടകം നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്. അനുവദിക്കപ്പെട്ടതിലുമധികം ഭാരം കയറ്റിവരുന്ന ലോറികൾ ഈ പ്രദേശത്തെ റോഡുകളുടെ നാശത്തിനും കാരണമാകുന്നുണ്ട്.