സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 480 രൂപ കൂടി 38,360ല്‍ എത്തി. ഗ്രാം വില 60 രൂപയാണ് ഉയര്‍ന്നത്.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4795 രൂപ.

രണ്ടു ദിവസം തുടര്‍ച്ചയായി വര്‍ധിച്ച ശേഷം ഇന്നലെ സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധന.