ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്.

എല്ലാ വിഭാഗം ആളുകൾക്കും തുല്യ പരിഗണന നൽകി ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ബഡ്ജറ്റ് അവതരിപ്പിച്ചു. ആകെ 544513871 രൂപ വരവും 542205393 രൂപ ചെലവും ആകെ നീക്കിയിരുപ്പ് 2308478 രൂപയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ആർ‌.സരിത അവതരിപ്പിച്ചത്.

തരിശ് രഹിത പഞ്ചായത്ത്, ജലസംരക്ഷണം, നാളികേര കൃഷി വികസനം, കുടിവെള്ള ലഭ്യത, മൂല്യവർദ്ധിത ഉല്പന്നങ്ങൾ, വാതിൽപ്പടി സേവനം, കായിക പരിശീലനം, പശ്ചാത്തല സൗകര്യവികസനം, ദാരിദ്ര്യ നിർമാർജ്ജനം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവയ്ക്കും ബഡ്ജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. കേര ഗ്രാമം പദ്ധതി 84 ലക്ഷം, പഴഞ്ചിറകുളം നവീകരണം 5.5 കോടി, ലക്ഷ്മീപുരം ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം 2 കോടി, കുടിവെള്ള ലഭ്യത ഉറപ്പുവരുത്തൽ 32.50 ലക്ഷം, മാലിന്യ സംസ്കരണം 28.46 ലക്ഷം, ഭവന നിർമാണം 3.3കോടി, മത്സ്യമേഖല 15 ലക്ഷം, വൃദ്ധക്ഷേമ പരിപാടികൾ 18.71 ലക്ഷം, ദാരിദ്ര്യ ലഘൂകരണം പരിപാടികൾ 24 കോടി, വനിതാക്ഷേമം 30 ലക്ഷം, അങ്കണവാടി പോഷകാഹാരം 30 ലക്ഷം, റോഡ‌ുകളുടെ പുനർനിർമാണം, പുതിയ റോഡുകൾ 1.50 കോടി എന്നിങ്ങനെയാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്.