ആറ്റിങ്ങൽ: പട്ടികജാതി ക്ഷേമസമിതി മംഗലാപുരം ഏര്യാ സമ്മേളനോദ്ഘാടനം ആണ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ നീയമസഭ സാമാജികനുമായ അഡ്വ.ബി.സത്യൻ നിർവ്വഹിച്ചത്. എം.റാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളന യോഗത്തിൽ പ്രേംകുമാർ സ്വാഗതവും, പി.കെ.എസ്. ജില്ലാ പ്രസിഡൻ്റ്. സുനിൽകുമാർ, നേതാക്കളായ, സുലഭ, ഡോ ലെനിൽലാൽ, കെ.വാരിജാഷൻ, ഷാജൻലാൽ, റിജി സി.പി.ഐ എം മംഗലപുരം ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരി, അഡ്വ.എൻ.സായികുമാർ അഴൂർ പഞ്ചായത്ത് പ്രസിഡന്റ്,ആർ.അനിൽ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയമായി കേന്ദ്ര ബിജെപി സർക്കാരിൻ്റെ ഭരണത്തിൽ വിശേഷിച്ചും ഉത്തരേന്ത്യയിൽ ദളിത് പീഡനങ്ങളും ആക്രമങ്ങളും വർദ്ധിച്ച് വരുന്നു. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം വഴി റെയിൽവെ, ബാങ്ക്, എൽഐസി മറ്റ് പൊതുമേഖല സ്ഥാപനങ്ങളിൽ തൊഴിലവസരം നഷ്ടപ്പെടുത്തുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുന്നത് ജനദ്രോഹ നടപടികളാണ്. ഇതിനെതിരെ ദേശീയമായും സംസ്ഥാനത്തും പ്രക്ഷോപങ്ങൾ ആരംഭിക്കുമെന്നും അഡ്വ.ബി.സത്യൻ പറഞ്ഞു.