ബസ്സിൽ യാത്രചെയ്തിരുന്ന വയോധികയുടെ മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ യാത്രക്കാർ പിടികൂടി പോലീസിലേൽപ്പിച്ചു.
തമിഴ്നാട് തൂത്തുക്കുടി സ്വദേശിനി ലക്ഷ്മിയെയാണ് പിടികൂടിയത്.
രണ്ടു പവൻ തൂക്കംവരുന്ന മാലയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. വയോധിക ആയൂരിൽ ഇറങ്ങിയപ്പോഴാണ് മാല ഇല്ല എന്ന് മനസ്സിലായത്. സംശയകരമായ സാഹചര്യത്തിൽ ബസ്സിൽ തമിഴ്നാട് സ്വദേശിനിയെ കണ്ട മറ്റൊരു യാത്രക്കാരിയാണ് മറ്റുള്ളവരെ വിവരമറിയിച്ച് അഞ്ചൽ ഭാഗത്തേക്ക് ഉള്ള ബസ്സിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പിടികൂടിയത്. സമാനമായ രീതിയിൽ മോഷണം നടത്തിയ ഇവർക്കെതിരെ കടയ്ക്കൽ, തെന്മല കൊട്ടാരക്കര പോലീസ് സ്റ്റേഷനുകളിൽ കേസ് ഉള്ളതായാണ് വിവരം.
എസ് ഐ പി എം പ്രിയ, എ എസ്ഐമാരായ അനിൽ, സനൽ, ബിജു,ബിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.