കല്ലറ കോട്ടൂരിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടൂർ മണി ഭവനിൽ അഭിലാഷിൻ്റെ ഭാര്യ ഭാഗ്യയാണ് [21] മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നര മണിയോടെയാണ് സംഭവം. സംഭവസമയത്ത് പെൺകുട്ടിയുടെ പിതാവും ഭർത്താവും സുഹൃത്തുക്കളം വീട്ടിനടത്ത് ഉണ്ടായിരുന്നെങ്കിലും പെൺകുട്ടി ആത്മഹത്യ ചെയ്ത കാര്യം അവർ അറിഞ്ഞിരുന്നില്ല. ര വെഞ്ഞാറമൂട് ഗോകുലം ആശുപത്രയിലേക്ക് കൊണ്ടുപോയ മൃതദേഹം അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
*ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)*