വർക്കല :കോൺഗ്രസ് നേതാവും സജീവ പൊതു പ്രവർത്തകനുമായിരുന്ന കവലയൂർ കുളമുട്ടം ബാബു വിലാസത്തിൽ എച്ച്. എം. റഹീൽ (എച്ച്. എം. ഹാർഡ് വെയർ, കവലയൂർ -60)അന്തരിച്ചു.
കോൺഗ്രസ് നേതാവും മണമ്പൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ ഹബീബ് മുഹമ്മദ് കോൺട്രാക്ടറുടെയും ഹവ്വാ ഉമ്മാളിന്റെയും മകനാണ്.
കെ. എസ്. യു. ചിറയിൻകീഴ് താലൂക്ക് ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കോൺഗ്രസ് മണമ്പൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി, ഐ. എൻ. റ്റി. യു. സി. ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നാട്ടിലെ എല്ലാ പൊതു പ്രവർത്തനങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു.ഏറ്റവും ഒടുവിലായി ' ഒരുമ'എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ചു പ്രവർത്തനം നടത്തി വരുകയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയായും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ്സിന്റെ മിക്ക പ്രമുഖ നേതാക്കളുമായും റഹീൽ അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്നു. കുറേക്കാലമായി അസുഖം ബാധിച്ചു ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്ച്ച വെളുപ്പിന് അഞ്ചു മണിക്ക് കുളമുട്ടം ജമാ അത്ത് പള്ളി അങ്കണത്തിൽ ഖബറടക്കം നടക്കും.
ഭാര്യ :ബൈഷി
മക്കൾ :
റജീബ് (എഞ്ചിനീയർ )
റജീൽ (വിദ്യാർത്ഥി )
സഫ്ര (വിദ്യാർത്ഥി )
സഹോദരങ്ങൾ :
എച്ച്.എം. നജീബ്
എച്ച്. എം. സഫീർ
റഷീദാ ബീവി
എച്ച്. എം. ജലീൽ