‘പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക, മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുന്നു’,രാഹുലിൻ്റെ കുറിപ്പ്

ന്യൂഡൽഹി:അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച്‌ കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി.ഇന്ധന വില മാര്‍ച്ച്‌ ഏഴിന് ശേഷം വര്‍ധിക്കുമെന്ന വിലയിരുത്തലുകള്‍ ഉണ്ട്. ഇതിനെ പരോക്ഷമായി പറഞ്ഞാണ് രാഹുലിന്റെ പരി​ഹാസം.

ഉടന്‍ തന്നെ വാഹനങ്ങളില്‍ ഇന്ധനം ഫുള്‍ ടാങ്ക് അടിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുകയാണെന്നും രാഹുല്‍ പരിഹ​സിച്ചു. ട്വിറ്ററിലിട്ട കുറിപ്പിലാണ് രാഹുലിന്റെ പരി​ഹാസം.

‘പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക, മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുന്നു’ രാഹുല്‍ ട്വീറ്റ് ചെയ്തു