കല്ലമ്പലത്ത് വൃദ്ധയുടെ മാല മോഷ്ടിച്ച തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍

കല്ലമ്പലം മാവിന്‍മൂട് പാണന്തറ സ്വദേശിയായ വൃദ്ധയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച തമിഴ് സ്ത്രീകള്‍ ആണ് അറസ്റ്റിലായത്. മോഷ്ടാക്കള്‍ 2 ആയ തമിഴ് സ്ത്രീകള്‍ കല്ലമ്പലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വര്‍ക്കല കല്ലമ്പലം റോഡില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് കല്ലമ്പലം മാവിന്‍മൂട് ഭാഗത്ത് നിന്നും ‍ നിന്നും കല്ലമ്പലം ഭാഗത്തേയ്ക്ക് കല്ലമ്പലം ഭാഗത്തേയ്ക്ക് നടന്നു പോകുകയായിരുന്ന പാണന്തറ സ്വദേശിയായ വൃദ്ധയെ കല്ലംമ്പലം  ഭാഗത്തേയ്ക്ക് പോകുകയാണോ എന്നു ചോദിച്ചു ആട്ടോറിക്ഷയില്‍ കയറ്റി കല്ലംമ്പലം ഭാഗത്തേയ്ക്ക് പോകുകയും യാത്രാമദ്ധ്യേ  ഈ വൃദ്ധയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ചെടുക്കുകയും അവര്‍ കല്ലംമ്പലം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക്കയും ചെയ്തതിനെ തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ പ്രതികള്‍ തമിഴ്നാട് തിരുനെല്‍വേലി ജില്ലയില്‍  അമ്പാസമുദ്രം സ്വദേശികള്‍ ആയ മീനാക്ഷി എന്നുവിളിക്കുന്ന കാളിയമ്മ , സഹോദരി കല്യാണി എന്നു വിളിക്കുന്ന  ലത എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ  ഇന്ന് കോടതിയില്‍ ഹാജരാക്കും. കല്ലംമ്പലം പോലീസ് ഇന്‍സ്പെക്ടര്‍ ഫാറോസ് ഐ യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍, GASI  നജീബ്  SCPO അനില്‍കുമാര്‍, ഹരിമോന്‍,CPO  ഷംനാദ്,യാസിര്‍ ,കവിത എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.