'നിങ്ങള്‍ തകര്‍ത്തെറിഞ്ഞത് ഞാൻ വീണ്ടെടുക്കുമ്പോള്‍', വനിതാ ദിന ആശംസയുമായി ഭാവന

ഇന്ന് ലോക വനിതാദിനം ആഘോഷിക്കുകയാണ് എല്ലാവരും. സ്‍ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‍കാരികവും രാഷ്‍‍ട്രീയവുമായ നേട്ടങ്ങൾ അംഗീകരിക്കുന്നതിനാണ് അന്താരാഷ്‍ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ലോക വനിതാദിനത്തില്‍ താരങ്ങളടക്കമുള്ളവര്‍ ആശംസകളുമായി രംഗത്ത് എത്തി. നടി ഭാവനയും ഫോട്ടോകള്‍ പങ്കുവെച്ച് എല്ലാവര്‍ക്കും വനിതാദിന ആശംസകള്‍ (Women's day 2022 ) നേര്‍ന്നു.

'ഗ്രേസ് അനാട്ടമി' എന്ന ടീവി സീരിസിലെ ഒരു സംഭാഷണമാണ് പ്രതീകാത്മകമായി ഭാവന കുറിച്ചിരിക്കുന്നത്. നിങ്ങള്‍ തകര്‍ത്തെറിഞ്ഞത് താൻ എങ്ങനെ വീണ്ടെടുക്കുന്നുവെന്ന കാര്യത്തില്‍ ക്ഷമാപണത്തിന് ഞാൻ ഒരുക്കമല്ല എന്നാണ് ഭാവന എഴുതിയിരിക്കുന്നത്. താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും തുറന്നു പ്രതികരിച്ച് ഭാവന രംഗത്ത് എത്തിയിരുന്നു.വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമെന്‍ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' പരിപാടിയില്‍ പങ്കെടുത്താണ് ഭാവനയുടെ പ്രതികരണം