പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബുട്ടീക്കില്‍ തീപിടിത്തമുണ്ടായത്. തയ്യല്‍മെഷീനും തുണികളും കത്തിനശിച്ചു. പുറത്ത് പുക കണ്ട് സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. മാളിന് അകത്തായതിനാല്‍ തീ മറ്റു കടകളിലേക്ക് പടരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കരുതലെടുത്തു. അഞ്ചരയോടെയാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായത്.