കൊച്ചി മെട്രോ പാളത്തില്‍ ചരിവ്: നിർമ്മാണത്തിൽ പിശകുപറ്റിയതായി ഇ ശ്രീധരന്‍

മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ജോലികള്‍ പൂര്‍ത്തിയാക്കും. നിലവിലുളള മെട്രോ റെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിര്‍മ്മാണ ജോലികള്‍ നടക്കുക. നിലവില്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.