ആറ്റിങ്ങൽ: നഗര പരിധിയിലെ നികുതി ദായകർക്ക് പിഴ കൂടാതെ നികുതി ഒടുക്കുന്നതിനു വേണ്ടിയാണ് മാർച്ച് 12, 13 തീയതികളിലായി കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുന്നത്. 12.03.2022 ശനിയാഴ്ച ജയഭാരത് സ്കൂൾ, അമ്പലംമുക്ക് വാർഡ് സേവാകേന്ദ്രം, പരവൂർകോണം എൽപി സ്കൂളിലും 13.03.2022 ഞായറാഴ്ച ആലംകോട് എൽപി സ്കൂൾ, തുളസിയമ്പലം, ആർ.കെ.വി ഷെഡിന് സമീപത്തെ എൻഎസ്എസ് കരയോഗം എന്നിവിടങ്ങളിലാണ് കളക്ഷൻ സെന്റെറുകൾ പ്രവർത്തിക്കുന്നത്. രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയായിരിക്കും ഈ സേവനം നഗരസഭ ലഭ്യമാക്കുന്നത്. കെട്ടിട നികുതി കുടിശ്ശിക വരുത്തിയിട്ടുള്ളവർ അടിയന്തിരമായി നഗരസഭ ഒരുക്കിയിട്ടുള്ള ഇത്തരം സംവിധാനങ്ങളിലൂടെ നികുതി ഒടുക്കി മറ്റ് നീയമ നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി എസ്.വിശ്വനാഥൻ അറിയിച്ചു.