അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ബഡ്‌ജറ്റ് അവതരണം ബഹിഷ്കരിച്ച് കോൺഗ്രസ്സ്.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ബഡ്‌ജറ്റ് അവതരണം ബഹിഷ്കരിച്ച് കോൺഗ്രസ്സ് അംഗങ്ങൾ.

യാധാർത്യവുമയി യാതൊരു ബന്ധവുമില്ലാത്ത ബഡ്‌ജറ്റാണെന്നും പ്രകടന പത്രികയിൽ പറഞ്ഞകാര്യങ്ങൾക്ക് പോലും ബഡ്‌ജറ്റിൽ തുക വകയിരുത്തിയിട്ടില്ലെന്നും 
 അടിസ്ഥാന വികസനത്തെയും മത്സ്യതൊഴിലാളികളെയും കയർതൊഴിലാളികളെയും അവഗണിച്ചാണ് ബഡ്‌ജറ്റ് തയ്യാറാക്കിയതെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ്സ് അംഗങ്ങൾ
ബഡ്‌ജറ്റ് അവതരണം ബഹിഷ്കരിച്ചത്.

പഞ്ചായത്ത് അംഗങ്ങളായ യേശുദാസൻ സ്റ്റീഫൻ, ജുഡ് ജോർജ്,ദിവ്യാ ഗണേഷ്, ഷീമാ ലെനിൻ എന്നിവർ പങ്കെടുത്തു.