ആഗോളതാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കാനാണ് നാടിന് ഊര്‍ജ്ജം വീടിന് ലാഭം എന്ന ലക്ഷ്യത്തോടെയാണ് 'പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി' നടപ്പാക്കുന്നത്.
വരുന്ന മൂന്ന് വര്‍ഷകാലത്തിനുള്ളില്‍ സംസ്ഥാനത്ത് ആയിരം മെഗാവാട്ട് വൈദ്യുതി സൗരപദ്ധതികളില്‍ നിന്നും ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ഇതില്‍ 500 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജപദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇതില്‍ 30 മെഗാവാട്ട് (3000 കിലോവാട്ട്) ആണ് കാസര്‍കോട് ജില്ലയില്‍ നിന്ന് ഉത്പാദിപ്പിക്കുവാന്‍ ലക്ഷ്യമിടുന്നത്.
ഗാര്‍ഹിക കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 150 മെഗാവാട്ട്, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് 100, ഗാര്‍ഹികേതര ,സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് 250 മെഗാവാട്ടുമാണ് സംസ്ഥാനത്ത് വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ ഓരോ ഉപഭോക്താവിനും വൈവിധ്യമാര്‍ന്ന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കെഎസ്ഇബി ലിമിറ്റിഡിന്റെ ചെലവില്‍ സൗജന്യമായി സൗരനിലയം സ്ഥാപിക്കുന്നതാണ് ആദ്യത്തെ പദ്ധതി. ഇതില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം കെട്ടിടമുടമയ്ക്ക് നല്‍കും. കൂടാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദീര്‍ഘകാലത്തേക്ക് നിശ്ചിത നിരക്കില്‍ കെട്ടിടമുടമയ്ക്ക് നല്‍കുകയും ചെയ്യും. നിലയത്തിന്റെ പരിപാലനം 25 വര്‍ഷത്തേക്ക് കെഎസ്ഇബി നിര്‍വഹിക്കും.
രണ്ടാമത്തേത് കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സംരംഭകന്റെ ചിലവില്‍ സൗരനിലയം സ്ഥാപിച്ചു നല്‍കും. ഇതില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ നിശ്ചിത നിരക്കില്‍ കെഎസ്ഇബി എല്‍ വാങ്ങും. കൂടാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും സംരംഭകന് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. സൗരനിലയം ഉപഭോക്താവിന്റെ വീടിന്റെ മേല്‍ക്കൂരയിലോ ഭൂമിയിലോ സ്ഥാപിച്ച് നല്‍കും. സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് 200 ചതുരശ്ര അടിയാണ് വേണ്ടത്. ഇതില്‍ നിന്നും രണ്ടുകിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയും. 200 ചതുരശ്ര അടി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് വെറും 1.30 ലക്ഷം രൂപ മാത്രമാണ് കെഎസ്ഇബി ഈടാക്കുന്നത്.
👉🏻പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ www.kseb.in എന്ന വെബ്സൈറ്റില്‍ 'സൗര' എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് ലളിതമായ അഞ്ചു സ്റ്റെപ്പുകളിലൂടെ രജിസ്റ്റര്‍ പൂര്‍ത്തിയാക്കാം.
👉🏻പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ടോള്‍ഫ്രീ നമ്പറായ 0471 2555544, 1912 നിങ്ങളുടെ ഏറ്റവും അടുത്തുള്ള KSEB ഓഫീസ്മായോ ബന്ധപ്പെടുക.